Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IAPC Alberta

America

ഐഎ​പിസി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

 കാ​ൽ​ഗ​റി : ഇ​ന്ത്യ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് (IAPC ) ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​ക്കാ​ർ എ​ഴു​ത്തു​കാ​രെ എ​ങ്ങ​നെ കാ​ണു​ന്നു (How Readers See Writers ) എ​ന്ന സെ​മി​നാ​ർ പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​ർ ന​യി​ച്ചു

1891 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച സി .​വി രാ​മ​ൻ​പി​ള്ള​യു​ടെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ എ​ന്ന സാ​ഹി​ത്യ​സൃ​ഷ്ടി മു​ത​ൽ 2024 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​ച്ച​ഡ് പ​വേ​ർ​സി​ന്റെ പ്ലേ ​ഗ്രൗ​ണ്ട് എ​ന്ന ,ന്യൂ ​ജെ​ൻ​സീ ജ​ന​റേ​ഷ​ൻ വ​രെ​യു​ള്ള സാ​ഹി​ത്യ​സൃ​ഷ്ടി​യെ​വ​രെ പ​രാ​മ​ർ​ശി​ച്ച സെ​മി​നാ​ർ എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു.

പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ചി​ന്ത​ക​നു​മാ​യ പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​ർ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ(KSSP) മു​ഖ്യ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ സി​നി ജോ​ൺ സ​ദ​​സി​ന്, പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി . നോ​ബി​ൾ അ​ഗ​സ്റി​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

Latest News

Up